Sunday, September 7, 2008

പൂത്തിരി പോറിഞ്ചു

ഏങ്ങണ്ടിയൂരിലെ ഒരു പൂരക്കാലത്ത്‌ ഒത്തുകിട്ടിയ ലീവിനു നാട്ടിലെത്തി "കൊണ്ടും, കൊടുക്കാതെയും, കിട്ടി" ഞാന്‍ നേരില്‍ അനുഭവിച്ചറിഞ്ഞതില്‍ പുറത്തുപറയാന്‍ കൊള്ളാവുന്നതില്‍ചിലതുമാത്രം ചുവടെ കുറിക്കുന്നു........"നിങ്ങളും കുറച്ചനുഭവിച്ചാലും"....

ഏങ്ങണ്ടിയൂരിലെ ജനങ്ങള്‍ ഈയിടെയായി കണികണ്ടുണരുന്നത്‌ പിരിവുകുറ്റികയ്യിലേന്തിനില്‍ക്കുന്ന പൂരകമ്മിറ്റിക്കാരെയാണ്‌

പിരിവ്‌ എന്റെ ജന്‍മാവകാശമാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌, പേറ്റന്റെടുത്ത്‌... ഭാസ്ക്കരേട്ടന്റെ കറവുതുടങ്ങുന്നതിനുമുമ്പേ, കൊച്ചാപ്പി പെയ്പ്പറിട്ടു തുടങ്ങുമ്പോഴേക്കും നാടുനീളെ പിരിവിനിറങ്ങുന്ന ഞാനടങ്ങുന്ന യുവജന പൂരകമ്മറ്റിക്കാര്‍ക്ക്‌ പിരിവെന്നുപറഞ്ഞാല്‍ അച്ചുമാമ്മയുടെ പാര്‍ട്ടിക്കു ഹര്‍ത്താലെടുക്കും പോലൊരു ഹരവും വെപ്രാളവുമൊക്കെയായിരുന്നു.............

കൈതമുക്ക്‌ ഗോവിന്ദന്‍ മാഷിണ്റ്റെകയ്യില്‍ നിന്ന്‌ അഞ്ചുരൂപയില്‍ കൂടുതല്‍ പിരിവുവാങ്ങിയിട്ടുള്ള ഏകകമ്മിറ്റി, പാളയംകൊടന്‍ ജോര്‍ജിണ്റ്റെ ജെര്‍മ്മന്‍ ഷെപ്പേടിനെപോലും വകവെക്കാതെ പിരിവെടുത്തവര്‍.......‍...

ഇത്രയേറെ വിജയവീരചരിതങ്ങളുണ്ടെങ്കിലും .......ഇതേവരെ ഞങ്ങളുടെ പിരിവു കുറ്റിയില്‍ പേരെഴുതുവാന്‍ ഇടം തരാത്ത ഒരേഒരുവ്യക്തിയേ ഏങ്ങണ്ടിയൂരുള്ളൂ.........ആ ഏരിയയിലെ മുതിര്‍ന്ന എക്സ്‌ ഗള്‍ഫുകാരനായ "പൂത്തിരി പൊറിഞ്ചേട്ടന്‍".....പിരിവുകാര്‍ക്കൊരുബാലികേറാമൌണ്ടെയിന്‍....

പിച്ചക്കാര്‍ പിരിവുകാര്‍ എത്തിനോട്ടക്കാര്‍ എന്നീയിനങ്ങളിലറിയപ്പെടുന്ന നാട്ടിലെ ഭൂരിപക്ഷവര്‍ഗ്ഗം ആ വഴിക്ക്‌ അടുക്കാതിരിക്കാന്‍ ഒരുഗ്രന്‍ അത്സേഷ്യന്റെ നാവുനീട്ടിനില്‍ക്കുന്ന ‍ചിത്രം " കടിക്കുന്നപട്ടിയുണ്ട്‌ സൂക്ഷിക്കുക" എന്ന അടിക്കുറിപ്പു സഹിതം ഗേറ്റിനു മുന്നില്‍ ഫിക്സുചെയ്തിരിക്കുന്നു പേരിന്‌ "ഋധിക്ക്‌ രോഷന്റെ പടത്തിനു മുമ്പില്‍ ഇന്ദ്രന്‍സ്‌ പോസ്‌ ചെയ്തപോലെ" ഒരു ചൊക്ളിപ്പട്ടിയെ കെട്ടിയിട്ടിരിക്കും. പിക്കിള്‍സ്‌ മുടക്കാന്‍ ചൊക്ളീസും മതി എന്നോര്‍ത്ത്‌ ഒരുവിധപ്പെട്ട പിരിവുകാരാരും ആ ഗേറ്റുതുറന്നകത്തുകടക്കില്ല.

ഇനി അതും മറികടന്ന്‌ ആരെങ്കിലും ചെല്ലാന്‍ ദൈര്യം കാട്ടിയാല്‍ തന്നെ. "മൂപ്പരിവിടില്ല.. പുറത്തുപോയിരിക്കാ വരുമ്പോള്‍ പറയാം.." മെയ്ഡ്‌ ഫോര്‍ ഈച്ച്‌ അദര്‍ കാറ്റഗറിയില്‍ പെട്ട ഭാര്യ അന്നാമച്ചേടത്തി വാതില്‍ തുറക്കാതെ ജനല്‍ വഴി മറുപടിതരും..... ......
ഗള്‍ഫിലായിരുന്നപ്പോള്‍ കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന്‌ ചേടത്തിക്ക്‌ ഒരു ഗര്‍ഭവും സമ്മാനിച്ച്‌ പോവുക പതിവായിരുന്നു.അത്‌ യഥാസമയം ഭാവിയില്‍ ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും. അവരുടെ വളര്‍ച്ചക്കനുസരിച്ച്‌ കക്ഷിയുടെ മതിലിനു പൊക്കവും മതിലിനുമേളിലെ കുപ്പിച്ചില്ലിന്റെ എണ്ണവും എത്തിനോട്ടക്കാരുടെ എണ്ണത്തോടൊപ്പം വര്‍ദ്ധിച്ചുവന്നു.....ഇടവേള........


ഭാഗം -2


പൂത്തിരി എന്ന സര്‍നെയിം പൊറിഞ്ചേട്ടനു സ്വന്തം കഴിവാല്‍ കിട്ടിയതല്ല. പൊറിഞ്ചുവേട്ടന്റെ അമ്മൂമയുടെ തലമുടി പൂത്തിരി പോലെ പിരിപിരിന്നായിരുന്നെന്നും കുടുബ സ്വത്ത്‌ ഭാഗം വെച്ചു വീതം കിട്ടിയതിന്റെ കൂട്ടത്തോടെ അമ്മൂമയുടെ പേരും വിഹിതംകിട്ടിയതാണെന്നും പറയപ്പെടുന്നു.............


ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എന്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി.....ഏങ്ങണ്ടിയൂര്‍‍ സെന്ററില്‍ ബസ്സിറങ്ങി പൂത്തിരി പൊറിഞ്ചൂന്റെവീടേന്നു നാലാമത്തെ വീടെന്നു പറഞ്ഞാല്‍ ഏതു ഓട്ടോക്കാരനും വീടിന്റെ പടിക്കലിറക്കിത്തരും...അഥവാ ആളവിടെ നില്‍പ്പുണ്ടെങ്കില്‍ മാത്രം രണ്ടു പടി അപ്പുറത്തേ നിര്‍ത്തൂ.....

നാട്ടില്‍ ഞാന്‍ കിഴക്കുപടിഞ്ഞാറു നടക്കുന്നകാലത്തു പൊറിഞ്ചേട്ടന്‍ ഗള്‍ഫിലായിരുന്നു.....അങ്ങോരു ഗള്‍ഫുമതിയാക്കി പെര്‍മനന്റ്‌ നാട്ടുസെറ്റപ്പായപ്പോഴേക്കും വീട്ടുകാരെന്നെ ഗള്‍ഫിലേക്കു പാഴ്സല്‍ ചെയ്തിരുന്നു.......... .


ആകെ രണ്ടുതവണയേ വളരെകാലം മുന്‍പ്‌ അങ്ങോരുടെ ഒരുലീവുകാലത്ത്‌ എന്നോടു മിണ്ടിയിട്ടുള്ളൂ....അതു മൂത്തമകള്‍ ജാന്‍സിയെനോക്കി അറിയാതെ ഞാന്‍ കണ്ണിറുക്കിയത്‌ കമന്റടിക്കാണെന്ന്‌ തെറ്റിധരിച്ച്‌ മലയാളത്തിലെ നിത്യോപയോഗം കൂടുതല്‍ ഉള്ള പദാവലി ഉപയോഗിച്ച്‌ ഉപദേശിക്കാന്‍ .......

അതിനുശേഷം ജാ പ്രൊഡക്ഷനുകളോടുള്ള താല്‍പര്യവും ഇടക്ക്‌ മതിലിനു പുറത്തേക്കു ചാഞ്ഞുനില്‍ക്കുന്ന പൊറിഞ്ചേട്ടണ്റ്റെ വളപ്പിലെ പേരക്കകള്‍ പൊട്ടിക്കണമെന്ന ആഗ്രഹവും എന്നന്നേക്കുമായി ഉപേക്ഷിച്ചു......".ച്ചുമ്മാ... എന്തിനാണു നമ്മളായിട്ടു അങ്ങോരുടെ നാക്കിനു പണികൊടുക്കുന്നത്‌"

പതിവുപോലെ ഒരു പിരിവുകാല സായാന്നത്തില്‍ പൊറിഞ്ചുവേട്ടന്റെ വീട്ടില്‍ പിരിവിനുപോയവരുടെ കഥനകഥകളും പിരിവിനുപോകാന്‍ തയ്യാറെടുത്തു കച്ചമുറുക്കുന്നവരുടെ ഗൂഡാലോചനകളും ചര്‍ച്ചാവിഷയമായിവന്നപ്പോള്‍ ഇതെല്ലാം വളരെനിസാരമാണെന്ന എന്റെ അഭിപ്രായത്തെ അവഗണിച്ചു സംസാരിച്ചത്‌ എന്റെ ഇമേജിനേറ്റ കുറച്ചിലായി എനിക്കു തോന്നുകയും

അതുകൊണ്ടുതന്നെ... "പണ്ടോണക്കാലത്തു പട്ടത്തിന്റെ വാലരിയാന്‍ നടന്ന നിക്കറൂ പയ്യനല്ലെന്നും......പട്ടാണിയെപ്പോലും നിലക്കുനിര്‍ത്തുന്നതു കൂടാതെ പരല്‍ മീന്‍ പോലെ വെളുവെളാന്നിരിക്കുന്ന ഫിലിപ്പിനോ സെക്രട്ടറിയും സ്വന്തമായുള്ള ഗള്‍ഫിലെ ഒരു കുണ്‍സ്രാലാണെന്നും" കാണിക്കാന്‍ പൊറിഞ്ചേട്ടന്റെ വീട്ടില്‍ പോയിപിരിക്കണമെന്ന ദൌത്യം മുന്‍കൈ എടുത്ത്‌ വെല്ലുവിളിയായി കൂട്ടുകാര്‍ക്കുമുന്‍പിന്‍ വാശിയോടെ ഞാനേറ്റെടുക്കുകയായിരുന്നു..............

എന്നില്‍ കൊന്‍ഫിഡെന്റ്‌ തോന്നിയ കോപ്പന്‍ രാജുവും ഗ്ളാമര്‍കണ്ണനും സോണിയും ഒഴികെ എല്ലാവരും എന്റെ വെല്ലുവിളിക്കെതിരെ പന്തയം വെച്ചു....."പൊറിഞ്ചേട്ടന്റെ കയ്യില്‍നിന്നു പത്തോ അതില്‍ കൂടുതലോ കിട്ടിയാല്‍ ബാലേട്ടന്റെ കടയില്‍ നിന്ന്‌ തോറ്റാളുടെ ചിലവില്‍ ഇഷ്ടമുള്ളതുവരെകഴിക്കാം".

കൂടാതെ പങ്കെടുത്തവരില്‍ മൂക്കിനു കീഴെ രോമ്മം ഉള്ളവര്‍ അതുവടിക്കും. "ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത്‌ ഗീത ടാക്കീസ്സില്‍ സെക്കന്റ്‌ ഷോക്ക്‌ അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം" എന്റെകൂടെ എന്തിനും കൂട്ടുനില്‍ക്കുന്ന സുബ്രുവിനെ എതിര്‍പക്ഷം പിടിക്കാന്‍ പ്രേരിപ്പിച്ചത്‌......

അതിനു മുമ്പേ ചിലര്‍ പിരിവിനു തയ്യാറായി നിന്നിരുന്നു......
അതില്‍ ചിലര്‍ ബാലേട്ടന്റെ കടയില്‍ അവയ്ളഭിളായിട്ടുള്ള ഫുണ്ടിനെകുറിച്ചും മറ്റുചിലര്‍ നേരം വൈകിയാല്‍ കഴിഞ്ഞുപോകുന്ന ഐറ്റത്തെകുറിച്ചുമുള്ള ചര്‍ച്ചയിലാണ്‌.

ഇനി ഏതെങ്കിലും എക്സ്ക്ക്യൂസു പറഞ്ഞൊഴിയാന്‍ നിന്നാല്‍ ഗള്‍ഫുകാരുടെ മൊത്തം ഇമേജിനെ അതുബാധിച്ചാലോ എന്നുകരുതി....മുന്‍പില്‍ അല്ലാതെ ഒന്നുരണ്ടു പേരുടെ പുറകിലായി ഏതു ദൈവത്തെ വിളിച്ചു.... എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നു മനസില്‍ ചിന്തിച്ചുകൊണ്ട്‌ കൂട്ടത്തോടെ പൊറുഞ്ചേട്ടന്റെ വീട്ടിലേക്കുനീങ്ങി.

"പണ്ടത്തെ പേരക്കാമരമെല്ലാം ഇപ്പോള്‍ തഴച്ചു വളര്‍ന്നിട്ടുണ്ടാകും!!!"...


ഭാഗം - 3

പൊറുഞ്ചേട്ടന്റെ ഗേറ്റിനുമുന്നിലെത്തിയപ്പോള്‍ "പണ്ട്‌ എട്ടാം ക്ളാസ്സിലായിരുന്നകാലത്ത്‌ സാമൂഹ്യപാഠം പരീക്ഷ എഴുതാന്‍ പോയി കൊസ്റ്റന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ മാത്രം അന്ന്‌ മാത്സ്‌ പരീക്ഷയാണെന്നു തിരിച്ചറിയുകയും എന്തു ചെയ്യണമെന്നറിയാതെ രണ്ടുമണിക്കൂറ്‍ വസന്തടീച്ചറുടെ മുഖത്തേക്കു അന്തം വിട്ടുനോക്കിയിരുന്ന അതേ അവസ്തയില്‍ ഗേറ്റിലേക്കു നോക്കിനിന്നു"

സുബ്രു ഗേറ്റുതുറന്നു ചാവാലിപട്ടി ഡ്യൂട്ടിതുടങ്ങിയപ്പോഴാണ്‌ പൊറുഞ്ചേട്ടന്റെ വീട്ടുമുന്നിലെത്തിയവിവരം സ്വബോധത്തോടെ മനസ്സിലാക്കിയത്‌.

പൂമരം ട്രിമ്‌ ചെയ്തുകൊണ്ടിരിക്കുന്ന പൊറുഞ്ചേട്ടനെ ഗേറ്റിന്റെ അവിടെനിന്നാല്‍ കാണാം.

മുന്നില്‍ നടന്നിരുന്ന സോണിയെ കണ്ട്‌ "ഇതെന്താ പതിവില്ലാതെ ഇയ്യാള്‍ ഗേറ്റുതുറന്ന്‌ വരുന്നതെന്ന്‌" മനസ്സിലോര്‍ത്ത്‌ പട്ടി അന്തം വിട്ടു വായും പൊളിച്ച്‌ നിന്ന ഗ്യാപില്‍ ക്ളബ്ബിലെ ഫോര്‍വേഡായ സുബ്രു മുന്നോട്ട്‌ നീങ്ങി. കൂടെ പട്ടിയെകെട്ടിയ ചങ്ങലയുടെ ഡയമീറ്റര്‍ ഏകദേശം കാല്‍കുലേറ്റ്‌ ചെയ്ത്‌ സേഫ്‌ ഡിസ്റ്റന്‍സില്‍ LIC ഏജണ്റ്റുമാരുടെ കള്ളച്ചിരിയുമായി ഞാനും, കടിക്കുന്നേല്‍ കടിക്കട്ടെ ഒന്നുമില്ലേലും പൊറിഞ്ചേട്ടന്റെ മുതലല്ലേ എന്നോര്‍ത്ത്‌ സോണിയും അകത്തേക്ക്‌ നടന്നു...

അപ്പോഴും പൊറിഞ്ചേട്ടണ്റ്റെ "ടൈഗര്‍" സോണിയുടെ പതിവിനു വിപരീതമായുള്ള ഗേറ്റുതുറന്നുള്ള വരവിനെകുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കായിരുന്നു.

അകലെനിന്നേ ഞങ്ങളെ തിരിച്ചറിഞ്ഞു "ഇങ്ങനെ എത്ര പിരിവുകാരെ കണ്ടിരിക്കുന്നു എന്നഒറ്റ നോട്ടത്തോടെ" പഴയതിലും ശുഷക്കാന്തിയോടെ ട്രിമ്മിംഗ്‌ കഡിന്യൂചെയ്തുകൊണ്ടിരുന്ന പൊറുഞ്ചേട്ടനോട്‌ മുഖവുരയില്ലാതെ ആദ്യം തുടക്കം കുറിച്ചത്‌ ഞാന്‍ തന്നെയായിരുന്നു. അല്‍പം കനത്തില്‍ എന്നാല്‍ വളരെയധികം വിനയവും എളിമയും മിക്സ്‌ ചെയ്തു

"പൊറിഞ്ചേട്ടന്‍ പൂമരം വെട്ടുകയായിരിക്കും?"

തുടര്‍ന്നും കാവടിമുതല്‍ വെടിക്കെട്ടുവരെയുമുള്ള വിശദമായ വിവരണം കരകാട്ടത്തിനെത്തുന്ന തരുണീമണികള്‍ മുഖത്ത്‌ ചായം പൂശിയ പോലെ പൊലിപ്പിച്ചു, പത്തുരൂപ മാത്രം മനസ്സില്‍ കണ്ടുകൊണ്ട്‌ ഒറ്റശ്വാസത്തില്‍ വിസ്തരിച്ചു പറഞ്ഞു തീര്‍ത്തു.

കയ്യില്‍ നിന്ന്‌ നോട്ടീസ്സുവാങ്ങിവായിക്കുകയും അതിനിടയില്‍ ഇടക്കിടെ കക്ഷം ചൊറിയുമ്പോഴും, ഉടുമുണ്ടു അരയില്‍ തിരുകി ടൈറ്റു ചെയ്യ്‌തപ്പോഴും പ്രതീക്ഷയോടെ ആമുഖത്തേക്ക്‌ മാത്രം ഉറ്റുനോക്കി "പെനാല്‍റ്റി ഷൂട്ട്‌ തടുക്കാന്‍ നില്‍ക്കുന്ന ഗോളിയെപ്പോലെ" അതില്‍ കുറച്ച്‌ ആദരവുകൂടി മിക്സ്‌ ചെയ്ത്‌ അല്‍പ്പം മാറിനിന്നു.

ഇന്നാ..ഇരുപതുരൂപയെടുത്തിട്ടു ബാക്കിതാ...."പൊറുഞ്ചേട്ടന്‍ ഒരു നൂറു രൂപനോട്ടെടുത്ത്‌ എന്റെ നേര്‍ക്കുനീട്ടി..... ദൈവമേ...പറ്റിക്കാനാണോ...?...നോട്ടുവാങ്ങാതെ മടിച്ചു കുറച്ചുനേരം ചിന്തിച്ചു നിന്നെങ്കിലും പൊറുഞ്ചേട്ടന്‍ സീരിയസ്സായിട്ടാണെന്നു മനസ്സിലാക്കി, മുഖത്ത്‌ കുറച്ചു ഗൌരവം വരുത്തി, ഇരുപതു രൂപ വെറുതെയൊന്നും തരുന്നതല്ലല്ലോ നന്നായി വന്ന് ഇരന്നിട്ടല്ലെ...? എന്ന ഭാവത്തില്‍ വാങ്ങി എണ്‍പതുരൂപ തിരികെ കൊടുത്തു.

പിന്നിടെല്ലാം യാന്ത്രികമായിരുന്നു, അതിനാല്‍ ഇരുപതുരൂപതന്ന്‌ എന്റെ മാനം കാത്ത ആ മഹാപ്രദിഭയോടു താങ്ക്സ്‌ പോലും പറയാതെ പുറത്തേക്കിറങ്ങി.
ഗേറ്റില്‍ ഉണ്ടായിരുന്ന ശ്വാനന്‍ അപ്പോഴും സോണിയെ തന്നെ നോക്കിയിരിപ്പായിരുന്നു..."ഇയ്യാള്‍ എന്താ പതിവില്ലാതെ ഗേറ്റുതുറന്ന്‌...... "

വെളിയിലെത്തിയതോടെ എല്ലാരും ഒരുവട്ടം ആ നോട്ടുകാണാനുള്ള ആഗ്രഹത്തില്‍ തിരിച്ചും മറിച്ചും കൈമാറി നോക്കികൊണ്ടിരുന്നു. ഒത്തനടുക്ക്‌ ചെറിയകീറലുണ്ടെന്നൊഴിച്ചാല്‍ പുത്തന്‍ പുതിയ പിടക്കുന്ന നോട്ട്‌. “പിരിവുകിട്ടിയ നോട്ടിണ്റ്റെ കീറല്‍ എണ്ണിനോക്കരുതെന്നാണല്ലോ“...

ക്ലബിലെ പിരിവ്‌ ആക്ടുപ്രകാരം അയ്യായിരത്തില്‍ കൂടുതല്‍ പണം പിരിച്ചുകിട്ടിയാലതു ബാങ്ക്‌ അക്കൌണ്ടില്‍ കൊണ്ടിടണമെന്നതുകൊണ്ടും അയ്യായിരം തികഞ്ഞതുകൊണ്ടും പിറ്റേന്നുതന്നെ പിരിവു പണവുമായി സഹകരണ ബാങ്കിലേക്കുപോയി.

പണം കൊടുത്തേറെ കഴിഞ്ഞിട്ടും കബിക്കൂട്ടിലിരുന്നു എന്നെ മാത്രം സൂക്ഷിച്ചു നോക്കി നില്‍ക്കുന്ന കണ്ണടവെച്ച ആവശ്യത്തിനു സൌദര്യമുള്ള തടിച്ച ലേഡി ക്യാഷ്യര്‍ ഏതോ പരിചയം കൊണ്ടു നോക്കിയതാണെന്നു ആദ്യം കരുതിയെങ്കിലും. തുടര്‍ന്ന്‌ മാനേജറും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോള്‍ സംഗതി ഏതാണ്ടുറപ്പായി..........

അകത്തു ക്യാബിനിലേക്കു വിളിക്കുന്നതിനു മുന്‍പ്‌ കേറിച്ചെന്ന എന്നോട്‌ വളരെ വിനയത്തോടെ കള്ളനു കുബസാരതെറ്റു തിരുത്തുന്ന പള്ളീലച്ചനെ പോലെ.....".ദയവായി ഇത്തരം നോട്ടുമായി ഇവിടേക്കു വരരുതെന്ന്‌" പറഞ്ഞു തുടങ്ങിയെങ്കിലും. ...ഇനി ഇതാവര്‍ത്തിച്ചാല്‍ പോലീസ്സിനെ വിളിക്കുമെന്നു പറഞ്ഞ്‌ ഒരു നൂറിന്റെ നോട്ടെടുത്ത്‌ നീട്ടിയത്‌ തികച്ചും കവല ചട്ടമ്പി സ്റ്റയ്‌ലില്‍.

ദൈവമേ..കള്ളനോട്ടോ..?

നോട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി ഒത്തനടുക്ക്‌ ചെറിയകീറലുള്ള പുത്തന്‍ നൂറിന്റെ നോട്ട്‌...കര്‍ത്താവേ..ഇന്നലെ പൊറുഞ്ചേട്ടന്‍ പിരിവുതന്ന നോട്ടല്ലേ ഇതു......

നൂറിന്റെ വേറെ നോട്ടുകൊടുത്ത്‌ പൈസ ഡെപ്പോസിറ്റു ചെയ്ത്‌ ബാങ്കില്‍ നിന്നിറങ്ങിപ്പോന്നു വീട്ടിലെത്തിയിട്ടും പൊറുഞ്ചേട്ടന്‍ പറ്റിച്ചതിന്റെ വേദനയും ഒടുങ്ങാത്ത ദേഷ്യവും ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കുതന്നെ കുറച്ചിലാകുമെന്നറിയാകുന്നതു കൊണ്ട്‌ അടക്കി പിടിച്ചു. പിരിവുതന്നതിനു ശേഷം താങ്ങ്ക്സ്‌ പറയാതെ ഇറങ്ങിയതു മാത്രമാണൊരു സമാധാനം.

വൈകുന്നേരമായിട്ടും മാനേജറുടെ സല്‍ക്കാരത്തിന്റെ ഹാങ്ങ്‌ഓവര്‍ മാറാതെ ഏങ്ങണ്ടിയൂറ്‍ സെന്ററില്‍ നടക്കുകയായിരുന്ന ഞാന്‍ പൊറുഞ്ചേട്ടന്റെ അനുജന്‍ ജോജ്ജിന്റെ ജൂസുകട കാണാനും അവിടെ കേറാനും തോന്നിയത്‌ ഒരു നിമിത്തം മാത്രമായിരുന്നു.

എനിക്കും ഇടക്കതിലേ വന്ന ജോസ്സുട്ടിക്കും ഓരോ പഴം ജൂസ്സു പറഞ്ഞ്‌ നടുക്കുകീറിയ പുത്തന്‍ നൂറിന്റെ നോട്ടുകൊടുത്തു ബാക്കി വാങ്ങി..........ജൂസ്സുകുടിച്ചു.......

ഈശ്വരാ .......ഈ പഴം ജൂസ്സിനു ഇത്രക്കു മധുരമോ......? ശരിയാ....നല്ലമധുരം കാര്യമറിയാതെ ജോസ്സുട്ടിയും സമ്മതിച്ചു തലകുലിക്കി.....

40 comments:

സുല്‍ |Sul said...

എന്റിഷ്ടാ
മനുഷ്യന്‍ ജീവിച്ച് പൊയ്ക്കോട്ടെ. ഇങ്ങനെ കുലുക്കി കുലുക്കി (ചിരിച്ച്) താഴെയിടല്ലെ.

ഇഷ്ടമായി പോസ്റ്റ്. സൂപര്‍.

-സുല്‍

paarppidam said...

തകർത്തിട്ടുണ്ടെടാ‍ ജെ.പ്യേ...ഈ നിലക്ക് നീ ജീവിച്ചുപോകണ കാര്യം കഷ്ടാണ് ....പോറിഞ്ചേട്ടൻ നിന്നെ പൊറുപ്പിക്കൂല....അടുത്തതവണയും തെച്ചിക്കോട്ടുകാവിനെ തന്നെ ബുക്ക് ചെയ്യ്!

പിന്നെ ജെ പ്രോഡക്സിനെ കുറിച്ച് കാര്യമായി ഒന്നും കണ്ടില്ല..ഒന്നുമില്ലേലും നിന്റെയൊക്കെ നല്ലകാലത്ത് മുന്നിൽ നടക്കാൻ അവരേ ഉണ്ടായിരുന്നുള്ളൂ...

നമ്മുടെ സോണീ ഗേറ്റു തുറന്ന് വരുന്നത് കണ്ട് ചിന്തിച്ച്ച്ചിരിക്കുന്ന നായയുടെ ചിത്രം മനസ്സിൽ വരുംപ്പോൾ ചിരിയട്ക്കാൻ പറ്റുന്നില്ല....

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പിച്ചക്കാര്‍ പിരിവുകാര്‍ എത്തിനോട്ടക്കാര്‍ എന്നീയിനങ്ങളിലറിയപ്പെടുന്ന നാട്ടിലെ ഭൂരിപക്ഷവര്‍ഗ്ഗം.............

താളബോധമില്ലാ മോഹനേട്ടന്റെ ഇലത്താളം.....

ഗള്‍ഫിലായിരുന്നപ്പോള്‍ കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന്‌ ചേടത്തിക്ക്‌ ഒരു ഗര്‍ഭവും സമ്മാനിച്ച്‌ പോവുക പതിവായിരുന്നു.അത്‌ യഥാസമയം ഭാവിയില്‍ .......

അവയവം പ്രതിവര്‍ണ്ണിക്കാനുള്ള അതിവിശേഷതയൊന്നും അവക്കില്ലെങ്കിലും ആവശ്യമുള്ളതെല്ലാം അത്യാവശത്തിലധികം കനിഞ്ഞുകിട്ടിയിട്ടുള്ള അനുഗ്രഹീത ആകാരവടിവിനു ഉടമയായിരുന്നു അന്നാമച്ചേടത്തി..........

കുടുബ സ്വത്ത്‌ ഭാഗം വെച്ചു വീതം കിട്ടിയതിണ്റ്റെ കൂട്ടത്തോടെ അമ്മൂമയുടെ പേരും വിഹിതംകിട്ടിയതാണെന്നും പറയപ്പെടുന്നു

ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എണ്റ്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി..........

അറിയാതെ ഞാന്‍ കണ്ണിറുക്കിയത്‌ കമണ്റ്റടിക്കാനും വളച്ചെടുത്ത്‌ കല്യാണം കഴിക്കാനുമാണെന്ന്‌ തെറ്റിധരിച്ച്‌ മലയാളത്തിലെ നിത്യോപയോഗം കൂടുതല്‍ ഉള്ള പദാവലി ഉപയോഗിച്ച്‌ ഉപദേശിക്കാന്‍ ..

മേടാസ്സുകളി പോലുള്ള നടത്തവും, മണ്ണിലിട്ടെടുത്ത കാന്തം പോലെ താടിയില്‍ കുത്തി നില്‍ക്കുന്ന കുറ്റിരോമങ്ങളും, വേലിയിറക്കത്തിലു പാറയില്‍ പറ്റിയ പായലുപോലെ ഒട്ടിക്കിടക്കുന്ന ഹെന്ന തേച്ചു ചെന്‍മ്പിച്ച തലമുടിയും...... ചൈനീസ്‌ മേല്‍ക്കൂരപോലെ ഇരുവറ്റവും കൂര്‍പ്പിച്ചു നിര്‍ത്തിയ കട്ടിമീശയോടുകൂടിയ ആ ഭീകരമുഖവും, വലിയശരീരവും ..........

"ഇന്ത്യയുടെ കാക്കല്‍ കിടക്കുന്ന ശ്രീലങ്കമുതല്‍ തലപ്പത്തുള്ള പട്ടാണികളെയും കൈകാര്യംചെയ്യുന്നതു കൂടാതെ പരല്‍ മീന്‍ പോലെ വെളുവെളാന്നിരിക്കുന്ന ഫിലിപ്പിനോ സെക്രട്ടറിയും സ്വന്തമായുള്ള ഗള്‍ഫിലെ ഒരു കുണ്‍സ്രാലാണെന്നും............

"ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത്‌ ഗീത ടാക്കീസ്സില്‍ സെക്കണ്റ്റ്‌ ഷോക്ക്‌ അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം" എണ്റ്റെകൂടെ എന്തിനും കൂട്ടുനില്‍ക്കുന്ന സുബ്രുവിനെ എതിര്‍പക്ഷം പിടിക്കാന്‍ പ്രേരിപ്പിച്ചത്‌...... .......

എട്ടാം ക്ളാസ്സിലായിരുന്നകാലത്ത്‌ സാമൂഹ്യപാഠം പരീക്ഷ എഴുതാന്‍ പോയി കൊസ്റ്റ്യന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ മാത്രം അന്ന്‌ മാത്സ്‌ പരീക്ഷയാണെന്നു തിരിച്ചറിയുകയും എന്തു ചെയ്യണമെന്നറിയാതെ ..............

സോണിയെ കണ്ട്‌ "ഇതെന്താ പതിവില്ലാതെ ഇയ്യാള്‍ ഗേറ്റുതുറന്ന്‌ വരുന്നതെന്ന്‌" മനസ്സിലോര്‍ത്ത്‌ പട്ടി അന്തം വിട്ടു വായും ...........

വളരെ വിനയത്തോടെ കള്ളനു കുബസാരതെറ്റു തിരുത്തുന്ന പള്ളീലച്ചനെ പോലെ.....".ദയവായി ഇത്തരം നോട്ടുമായി ഇവിടേക്കു വരരുതെന്ന്‌" പറഞ്ഞു തുടങ്ങിയെങ്കിലും. ...ഇനി ഇതാവര്‍ത്തിച്ചാല്‍ പോലീസ്സിനെ വിളിക്കുമെന്നു പറഞ്ഞ്‌ ഒരു നൂറിണ്റ്റെ നോട്ടെടുത്ത്‌ നീട്ടിയത്‌............

ബിന്ദു കെ പി said...

ഈശ്വരാ .......ഈ പഴം ജൂസ്സിനു ഇത്രക്കു മധുരമോ......?

ഹ..ഹ.അത് കലക്കി. ഏങ്ങണ്ടിയൂര്‍ കഥകള്‍ ഇനിയും പോരട്ടെ..

ശ്രീ said...

പോസ്റ്റിനല്‍പ്പം നീളക്കൂടുതലുണ്ടെങ്കിലും രസകരമായി വായിച്ചു.

നൂറിന്റെ നോട്ട് തന്ന് പൊറിഞ്ചുവേട്ടന്‍ പറ്റിച്ചു കളഞ്ഞല്ലോ... എന്തായാലും ആ മുതല്‍ അങ്ങേരുടെ കുടുംബത്തില്‍ തന്നെ ചെന്നെത്തിയല്ലോ
:)

ഓണാശംസകള്‍...

Anonymous said...

പെനാൽറ്റി കിക്കിനു പ്രതീക്ഷിച്ചുനിൽക്കുന്ന ഗോളിയെപോലെ....

ഏങ്ങണ്ടിയൂരിൽ തല്ലുകൊണ്ടുചത്താലും വയറിളകി ചത്താലും ബക്കറ്റുപിരിവാണെന്നു കേട്ടു ...നേരാണോ?

സംഗതി അടിപൊളി മാഷേ...ഇത്തവണയും പോകുന്നില്ലെ പൂരത്തിനു്...പൊറിഞ്ചേട്ടൻ ഇപ്പോഴും ഉണ്ടോ?
എന്തായാലും ഇത് ശരിക്കും അടിപൊളിമാഷേ!

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

കുഞ്ഞന്‍ said...

ഹഹ.ജേപ്യേ..ഇഷ്ടാ‍..

ഉഗ്രന്‍ എഴുത്ത്. പ്രയോഗങ്ങളെല്ലാം കിടു കിടു.

സുപ്രന്റെ കാലുമാറ്റവും(എന്നിട്ട് ആ സുബ്രന്‍ തന്നെ വേണ്ടി വന്നല്ലൊ ഗേറ്റു തുറക്കാന്‍..!!), സാമൂഹ്യപാഠത്തിനു പകരം കണക്കും, lic ഏജന്റിന്റെ കള്ളച്ചിരിയും, പണ്ടത്തെ പേരമരം തഴച്ചു വളര്‍ന്നതും അത് ജോ പ്രൊഡക്റ്റാണെന്നും, വഴിയെ പോയ ജോസ്സുകുട്ടിക്ക് ജൂസ് മേടിച്ചു നല്‍കിയതും ആ ജൂസിന് മധുരം കൂടുതലായതും എല്ലാമെല്ലാം ചിരിപ്പിച്ച് ചിരിപ്പിച്ച് അവശതായാക്കുന്ന പ്രയോഗങ്ങളാണ്. പിന്നെ ആ പടവും..!

ഒരു ചെറിയ നിര്‍ദ്ദേശം.. ഫോണ്ട് നോര്‍മലാക്കുകയാണെങ്കില്‍ വായിക്കുവാന്‍ കൂടുതല്‍ സുഖം കിട്ടിയേനെ( അതായിത് കറുപ്പിക്കേണ്ടാന്ന് )

സ്നേഹതീരം said...

ശരിയ്ക്കും രസിപ്പിച്ചു :)
“ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും....”
എങ്ങനെ ചിരിക്കാതിരിക്കും :)
ഇനിയുമെഴുതണം, ട്ടോ.

Sureshkumar Punjhayil said...

Good work... Best wishes...!!!

Rajanish Kottukkal,Dubai said...

ജെ.പ്യേ... കൊള്ളാം...നിന്റെ പ്രയോഗങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു.പലരെയും മുന്നില്‍ കണ്ട്‌ ഉണ്ടാക്കിയ പൊറിഞ്ഞേട്ടന്‍...ജെ പ്രൊഡക്ഷന്‍സ്‌ ..എല്ലാം കലക്കി...ഇതു വായിക്കുന്ന ഏതെങ്കിലും ഏങ്ങണ്ടിയൂര്‍ക്കാരന്‍ അടുത്തവര്‍ഷം പൂരത്തിന്‌ "ഏറ്റവും നല്ലപിരിവുകാരന്‌" ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തട്ടെ...!!!

oohari said...

ജ്യോ പ്രോഡക്സിനിപ്പോൾ കെട്ടിയവന്മാരുണ്ടെന്ന് ഓർത്താൽ തന്റെ തടിക്ക് നല്ലത്.....പൊറിഞ്ചേട്ടൻ പൂമരം വാക്കത്തികൊണ്ടായിരുന്നോ വെട്ടിയിരുന്നത്? സംഗതി പുള്ളിക്കാരന്റെ കയ്യിൽ ഇന്നും ഇരുപ്പുണ്ടാക്kഉം...ഇതുവായിച്ച്ച്ചാൽ നീ നാട്ടിൽ ചെല്ലുന്നതും നോക്കി കരുവാന്റെ അവിടെ കോണ്ടോOയ്യീ മൂർച്ച്ച്ചവെപ്പിക്കും.....ഓർത്തോ!

നന്നായിരിക്കുന്നു.

oohari said...

ജ്യോ പ്രോഡക്സിനിപ്പോൾ കെട്ടിയവന്മാരുണ്ടെന്ന് ഓർത്താൽ തന്റെ തടിക്ക് നല്ലത്.....പൊറിഞ്ചേട്ടൻ പൂമരം വാക്കത്തികൊണ്ടായിരുന്നോ വെട്ടിയിരുന്നത്? സംഗതി പുള്ളിക്കാരന്റെ കയ്യിൽ ഇന്നും ഇരുപ്പുണ്ടാക്kഉം...ഇതുവായിച്ച്ച്ചാൽ നീ നാട്ടിൽ ചെല്ലുന്നതും നോക്കി കരുവാന്റെ അവിടെ കോണ്ടോOയ്യീ മൂർച്ച്ച്ചവെപ്പിക്കും.....ഓർത്തോ!

നന്നായിരിക്കുന്നു.

paarppidam said...

ടാ ഇത്തവണ തെച്ചിക്കൊട്ടുകാവിനെ കിട്ടില്ലെന്ന് ഉറപ്പായി...എന്നാലും പുതുമുഖം അനന്ദപ്ത്മനാഭനു വേണ്ടി പൊറിഞ്ചേട്ടന്റെ അവിടെ പിരിവിനു ചെല്ലാൻ മറക്കണ്ട....

ബ്ലോഗ്ഗെഴുതിയതിനു പട്ടിയെകൊണ്ട് കടിപ്പിച്ചു

ഏങ്ങണ്ടിയൂർ സ്വദേശിയും യു എ ഇയിലെ പ്രമുഖ സ്ഥാപനത്തിൽ എഞ്ചിനീയറുമായ അവിവാഹിതനായ യുവാവിനെ തന്നെ കുറിച്ച് ബ്ലോഗ്ഗെഴുതിയതിന്റെ പേരിൽ പട്ടിയെകൊണ്ട് കടിപ്പിച്ചു എന്ന് പത്രത്തിൽ വരാതിരുന്നാൽ മതി.

Anonymous said...

ജെ.പി ചേട്ടോ സോണീ ഇവിടെ ഒരു മുട്ടൻ വടിയുമായി പൊക്കുളങ്ങര സെന്ററിൽ തന്നെ കാത്തുനിൽ‌പ്പുണ്ട്...

അവന്റെ കാലുഞാൻ തല്ലി ഒടിക്കും എന്ന് സോണീചേട്ടൻ രാത്രിയിൽ ഉറക്കത്തിൽ വിളിച്ചുകൂവുന്നതായി അയല്പക്കക്കാർ പറയുന്നുണ്ട്.....സൂക്ഷിച്ചോ!!!!ജാഗ്രത...!!

Anonymous said...

മണ്ണിലിട്ടെടുത്ത കാന്തം പോലെ......
പാറയിലൊട്ടിയ പായലുപോലെ......
ചൈനാമേല്‍ക്കൂര.........
എന്നാലും ആ പൊറുഞ്ചേട്ടനെ ഇത്രക്കു കൊല്ലണമായിരുന്നോ..............

ഗഡി നാട്ടിലേക്കൊന്നും പോകാതെ ഏതെങ്കിലും ഫിലിപ്പിനോയെ അടിച്ചുമാറ്റി ഗള്‍ഫില്‍ കൂടാനാണോ പരിപാടി............

ആള്‍രൂപന്‍ said...

ഏങ്ങണ്ടിയൂര്‍ ചന്തയങ്ങാടി............അതെന്താ ഈ ചന്തയങ്ങാടി??
അത്‌ മനസ്സിലായില്ല. ഒന്നു വിശദമാക്കിയാല്‍ കൊള്ളാം....

ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെപ്പോലും വക വയ്കതെ പിരിവെടുത്തവര്‍,........

ഒരു ചൊക്ലിപ്പട്ടി വിചാരിച്ചാല്‍ "ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെപ്പോലും വക വയ്കതെ പിരിവെടുത്തവരെ" തോല്‍പ്പിയ്ക്കാന്‍ പറ്റുമോ?

ദൈര്യം അല്ല, ധൈര്യം...കെട്ടോ?

സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഒഴിവാക്കുക.......
ചൊക്ലിപ്പട്ടിയുടെ കുര... അതു സഹിയ്ക്കാം, പൊറിഞ്ചുവേട്ടനേയും സഹിയ്ക്കാം....പക്ഷേ ഈ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ സഹിക്കുക പ്രയാസം.

ആശംസകള്‍...

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഏങ്ങണ്ടിയൂര്‍ ചന്തപ്പരിസരത്ത് അക്ഷാംശ രേഖ 120 ഡിഗ്രി കിഴക്കോട്ടുമാറി, സമുദ്ര നിരപ്പില്‍ നിന്നും 100 അടിമുകളിലായി തീപ്പെട്ടികൂടുകള്‍ ചിതറിക്കിടക്കുന്ന രൂപത്തില്‍ കാണപ്പെടുന്ന വീടുകളാല്‍ ചുറ്റപ്പെട്ട 100 ചതുരശ്ര അടിചുറ്റളവില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അങ്ങാടി പ്രദേശത്തെ ചന്തയിലെ അങ്ങാടി എന്നറിയപ്പെടുകയും പിന്നീടത് ചന്തയങ്ങാടിയായി രൂപാന്തരപ്പെട്ടതായും പറയപ്പെടുന്നു.........

പിന്നെ അക്ഷരത്തെറ്റിന്റെ കാര്യം.......അതറിയാമായിരുന്നു എങ്കില്‍ ഈ പണിനിര്‍ത്തി ആധാരമെഴുത്തിനു എന്നേ പോയേനെ.......

കുഞ്ഞിപെണ്ണ് - Kunjipenne said...

ഒരു സംശയം ആ നോട്ട് നമ്മടെ പൊറുഞ്ചു ചേട്ടന്‍ തന്ന തന്നതാണൊ അതോ നമുക്കാ ബിസ്സിനസ്സാണൊ ആവോ ആര്‍ക്കറിയാം
നര്‍മ്മം നന്നായിട്ടിണ്

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്..
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

സ്മിജ said...

ഈ നിലക്ക് പോയാല്‍ കുറേ ജീവിച്ച് പോവും, ചേട്ടാ‍.

മുരളിക... said...

ഏങ്ങണ്ടിയൂര്‍ കഥകള്‍ പോരട്ടെ..

..............മുരളിക

ഭൂമിപുത്രി said...

അടുത്ത ഏങ്ങണ്ടിയുർ കഥയെഴുതുമ്പോൾ,ഒരു തുടർക്കഥ പോലെ രണ്ടോമുന്നോ ദിവസങ്ങളായി
പോസ്റ്റ്ചെയ്യു.വായനക്കാർക്കൊരു എളുപ്പവുമാകും,
ഒരല്‍പ്പം ആകാംക്ഷ വളർത്തിയെടുക്കുകയുമാവാം.

യാമിനി said...

ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എണ്റ്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി..........

ഒരു പൌരന്റേയും നാട്ടുകാരെന്റെയും ചുമതലകളെക്കുറിച്ച് വളരെ അധികം വിലയിരുത്താന്‍ ഈ വാചകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്..............


പിന്നെ ഇതെല്ലാം നടന്ന സംഭവങ്ങളാണെന്നു തോന്നുന്നു എങ്കിലും തുറന്നു പറയാനുണ്ടായ ജെപിയുടെ ധൈര്യത്തിനും ......ജീവിച്ചു പോകണമെന്നുള്ള ആഗ്രഹത്തിനും ആയിരം ആശംസകള്‍.......

പിരിക്കുട്ടി said...

ambada villaaaaaaaaaa
kollatto......
chadapadannu vaayichu theerthu....

ഹന്‍ല്ലലത്ത് ‍ said...

ആശംസകള്‍........
നര്‍മ്മം ചോരാതെയുള്ള അവതരണം നന്നായിരിക്കുന്നു
ആ പാവത്തിന് കൊടുത്താല്‍ മറ്റവന് പണിയാവുമോ...?

പൊന്നരിവാള്‍ said...

പോസ്റ്റ് ഇഷ്ടപ്പെട്ടു....അഭിനന്ദങ്ങള്‍.. എഴുത്തിന്റെ രീതി വായിക്കാന്‍ രസമുണ്ട്. ....

Ajith said...

Adipoli....Mone Dineshaaaa...

ഏങ്ങണ്ടിയൂരിലെ ജനങ്ങള്‍ ഈയിടെയായി കണികണ്ടുണരുന്നത്‌ പിരിവുകുറ്റികയ്യിലേന്തിനില്‍ക്കുന്ന പൂരകമ്മിറ്റിക്കാരെയാണ്‌
No other words to explain the Aayiramkanni Pooram time.

ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത്‌ ഗീത ടാക്കീസ്സില്‍ സെക്കന്റ്‌ ഷോക്ക്‌ അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം"

Now even tamil Makkal are not there... So dificult to find any. Kashtam.
ഗള്‍ഫിലായിരുന്നപ്പോള്‍ കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന്‌ ചേടത്തിക്ക്‌ ഒരു ഗര്‍ഭവും സമ്മാനിച്ച്‌ പോവുക പതിവായിരുന്നു.അത്‌ യഥാസമയം ഭാവിയില്‍ ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും. അവരുടെ വളര്‍ച്ചക്കനുസരിച്ച്‌ കക്ഷിയുടെ മതിലിനു പൊക്കവും മതിലിനുമേളിലെ കുപ്പിച്ചില്ലിന്റെ എണ്ണവും എത്തിനോട്ടക്കാരുടെ എണ്ണത്തോടൊപ്പം വര്‍ദ്ധിച്ചുവന്നു.....
ha..ha..ha....Liked it.

Thakrthu Kutta...
Keep posting.........

മാണിക്യം said...

ചിരിക്കതിരിക്കാന്‍
പരമാവധി ശ്രമിച്ചു...
പിരിവുകാരനായി നിന്ന്
പിരിവുകാരെ ശരിക്ക് ആക്കിയിട്ടുണ്ട്..
എതായാലും പൂത്തിരി ശരിക്ക് കത്തിച്ചു തന്നല്ലോ
100രൂപയും ജൂസ്സും ലാഭം :)

Anonymous said...

ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ രസീതുകുറ്റി കക്ഷത്തുവച്ച് ഇറങ്ങിക്കഴിഞ്ഞു.

മാമ്പുള്ളിക്കാവ് ക്ഷേത്രം,പൊക്കുളങ്ങര ക്ഷേത്രം,ആയിരം കണ്ണീക്ഷേത്രം,തുടങ്ങി പ്രദ്ധാന ക്ഷേത്രങ്ങളിലും കൂടാതെ ചെറുവക കുടുമ്പക്ഷേത്രങ്ങളിലും ആയി ഈ നാട്ടിലുള്ളവർക്ക് പിരിവു കൊടുക്കാനേ നേരം കാണൂ. ബ്ലോഗ്ഗേഴ്സിനറിയില്ലെങ്കിൽ പറയാം. ചുരുങ്ങിയത് 25 കമ്മറ്റികൾ ആണ് ആയിരം കണ്ണി ഉത്സവത്ത്നു ആനയും പൂരവുമായി വരിക.ഇതിൽ ചുരുങ്ങിയത് ഒരു കുടുമ്മത്തുനിന്നും 5-10 വരെ കമ്മറ്റിക്കാർക്ക് പിരിവു നലകണം. പൊക്കുളങ്ങരയിലും മാമ്പുള്ളിക്കാവിലും ആനകുറവാണ്. എങ്കിലും തരക്കേടില്ലാത്ത പിരിവ് നൽകണം. ഉത്സവം ഭക്തരിൽ നിന്നും തട്ടിയെടുത്ത് ഗാനമേള , വെടിക്കെട്ട് തുടങ്ങിയ പരിപാടിനടത്തി ആയിരങ്ങൾ പോക്കറ്റിൽ ആക്കുന്ന്വർ വേറേ.ക്ലബ്ബിന്റെ പേരിലും മറ്റും ആണിത്. നല്ല രീതിയിൽ ഉത്സവം കൊണ്ടുപോകുന്നവർക്ക് നാടുനടന്ന് പിരിച്ച് പറ്റിക്കുന്ന പണിയില്ല എന്നതും പറയട്ടെ.

ഈ പിരിവെടുത്ത് ഇവർ ഉത്സവം നന്നായി നടത്തിയാൽ തരക്കേടില്ല.ഇതിൽ ചിലർ കള്ളുകുടിച്ച് കച്ചറയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുന്നതുമാത്രമല്ല നാട്ടുകാർക്ക് ശല്യം, പിന്നീട് ഇവരുടെ പേരിലും പിരിവു വരും.

ഇനി പാർടിപിരിവ്, ഇത് വിവിധ സംഘട്ടനങ്ങള്ളിൽ കൊല്ലപ്പെടുന്നവരുടെ കുടുമ്പസഹായം എന്ന പേരിൽ ഉള്ള രസീതില്ലാത്ത പിരിവാണ്.അതായത് ബക്കറ്റിൽനിന്നും പോക്കറ്റിൽ പോകുന്നത് കഴ്ഞ്ഞുള്ളതേ കണക്കിൽ വരൂ.അതിൽ നിന്നും ഒരു ചെറിയ തുക മരിച്ചവരുടെ കുടുമ്പത്തിനു.

പിന്നെ സമ്മേളനങ്ങൾ അതിന്റ് പിരിവുകൾ.

ഇങ്ങനെ ഒരു പിരിവുകൊണ്ട് പൊറുതിമുട്ടിക്കുന്ന നാട് വേറെ എങ്ങൂം ഉണ്ടാകില്ല.


ഒരു ചേറ്റുവ നിവാസി

Anonymous said...

ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ രസീതുകുറ്റി കക്ഷത്തുവച്ച് ഇറങ്ങിക്കഴിഞ്ഞു.

മാമ്പുള്ളിക്കാവ് ക്ഷേത്രം,പൊക്കുളങ്ങര ക്ഷേത്രം,ആയിരം കണ്ണീക്ഷേത്രം,തുടങ്ങി പ്രദ്ധാന ക്ഷേത്രങ്ങളിലും കൂടാതെ ചെറുവക കുടുമ്പക്ഷേത്രങ്ങളിലും ആയി ഈ നാട്ടിലുള്ളവർക്ക് പിരിവു കൊടുക്കാനേ നേരം കാണൂ. ബ്ലോഗ്ഗേഴ്സിനറിയില്ലെങ്കിൽ പറയാം. ചുരുങ്ങിയത് 25 കമ്മറ്റികൾ ആണ് ആയിരം കണ്ണി ഉത്സവത്ത്നു ആനയും പൂരവുമായി വരിക.ഇതിൽ ചുരുങ്ങിയത് ഒരു കുടുമ്മത്തുനിന്നും 5-10 വരെ കമ്മറ്റിക്കാർക്ക് പിരിവു നലകണം. പൊക്കുളങ്ങരയിലും മാമ്പുള്ളിക്കാവിലും ആനകുറവാണ്. എങ്കിലും തരക്കേടില്ലാത്ത പിരിവ് നൽകണം. ഉത്സവം ഭക്തരിൽ നിന്നും തട്ടിയെടുത്ത് ഗാനമേള , വെടിക്കെട്ട് തുടങ്ങിയ പരിപാടിനടത്തി ആയിരങ്ങൾ പോക്കറ്റിൽ ആക്കുന്ന്വർ വേറേ.ക്ലബ്ബിന്റെ പേരിലും മറ്റും ആണിത്. നല്ല രീതിയിൽ ഉത്സവം കൊണ്ടുപോകുന്നവർക്ക് നാടുനടന്ന് പിരിച്ച് പറ്റിക്കുന്ന പണിയില്ല എന്നതും പറയട്ടെ.

ഈ പിരിവെടുത്ത് ഇവർ ഉത്സവം നന്നായി നടത്തിയാൽ തരക്കേടില്ല.ഇതിൽ ചിലർ കള്ളുകുടിച്ച് കച്ചറയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുന്നതുമാത്രമല്ല നാട്ടുകാർക്ക് ശല്യം, പിന്നീട് ഇവരുടെ പേരിലും പിരിവു വരും.

ഇനി പാർടിപിരിവ്, ഇത് വിവിധ സംഘട്ടനങ്ങള്ളിൽ കൊല്ലപ്പെടുന്നവരുടെ കുടുമ്പസഹായം എന്ന പേരിൽ ഉള്ള രസീതില്ലാത്ത പിരിവാണ്.അതായത് ബക്കറ്റിൽനിന്നും പോക്കറ്റിൽ പോകുന്നത് കഴ്ഞ്ഞുള്ളതേ കണക്കിൽ വരൂ.അതിൽ നിന്നും ഒരു ചെറിയ തുക മരിച്ചവരുടെ കുടുമ്പത്തിനു.

പിന്നെ സമ്മേളനങ്ങൾ അതിന്റ് പിരിവുകൾ.

ഇങ്ങനെ ഒരു പിരിവുകൊണ്ട് പൊറുതിമുട്ടിക്കുന്ന നാട് വേറെ എങ്ങൂം ഉണ്ടാകില്ല.


ഒരു ചേറ്റുവ നിവാസി

Anonymous said...

താങ്കളുടെ കഥ നന്നായിരിക്കുന്നു.ഉത്സവപ്പിരിവു വർഷത്തിൽ ഒരിക്കലേ ഉള്ളൂ.എന്നാൽ പാർട്ടിക്കാരുടെ പിരിവോ?

ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സംഗതിയാണ്‌ ബക്കറ്റുപിരിവ്‌.കാരണം അതിനു കണക്കില്ല എന്നതുതന്നെ.പിരിക്കുവാൻ വരുന്ന സംഘം അതിൽ കയ്യിട്ടുവാരു എന്നത്‌ നൂറുശതമാനം ഉറപ്പ്‌.


ഏങ്ങണ്ടിയൂരിൽ ഒരു പ്രമുഖ രാഷ്ടീയപ്രസ്ഥാനവും അതിന്റെ കീഴിലുള്ള ക്ലബും മറ്റും ചേർന്ന് വൻ തുകയാണ്‌ നാട്ടുകാരിൽ നിന്നും പിരിച്ചെടുക്കുന്നത്‌, ഇക്കൂട്ടരെ വെറുപ്പിക്കുവാൻ കഴിയില്ല എന്നുകരുതി ജനം നിസ്സഹായതയോടെ അവർ പറയുന്ന തുക നൽകുന്നു.എന്നാൽ ഓരോ കാര്യം പറഞ്ഞ്‌ മാസത്തിൽ പിരിവു ബക്കറ്റുമായി വരുന്ന ഇക്കൂട്ടരെകൊണ്ട്‌ പൊറുതികേടായിരിക്കുന്നു.ആഗോളസാമ്പത്തീകമാന്ത്യത്തെ കുറിച്ച്‌ പ്രസംഗിക്കും എങ്കിലും പിരിവിനു വരുമ്പോൾ ഇവർ വൻതുകയാണ്‌ ആവശ്യപ്പെടുന്നത്‌. ജനം ഇതിനെതിരെ സംഘടിച്ചേ പറ്റൂ.

അടിക്കടിയുള്ള രാഷ്ടീയ സംഘട്ടനങ്ങളിലൂടെ ജനജീവിതം ദു:സ്സഹമായിരിക്കുന്നു എന്നാണ്‌ അറിയുന്നത്‌. ഇത്തരം സംഘട്ടനങ്ങൾക്കിടയിൽ ഏതെങ്കിലും പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ "കുടുമ്പസഹായ" പിരിവു വേറെ!!

മറ്റൊരു തൊഴിലും എടുക്കുവാൻ മിനക്കെടാതെ പിരിവും,ഓസിനുള്ള മദ്യപാനവും മാത്രമായി കഴിയുന്ന ചിലരാണ്‌ ഏങ്ങണ്ടിയൂരിന്റെ ശാപം.

പിരിവിന്റെ സ്വന്തം നാട്‌ ആണ്‌ താങ്കളുടേതെന്ന് ചുരുക്കം.

കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും. ബക്കറ്റുമായി തെണ്ടാൻ ഇറങ്ങാത്തത്‌ ആശ്വാസം!!

Anonymous said...

"jeevichu pokkotteenu" njanoru engadiyoor kkaranoo porijuviteyo pushppu viteyo bandhu ayirunnel..
powrasamithi undhakki ......theenmavin kobhaththil pole aliyane kettiyitteene...............

alla vallavarum athupole cheithooo..? kure kalamayittu kanarillathathu kondu chodichathaaaa..........

jeevichirippundekhil.....mathram........porujeettante makkale kuruchum onnum vivarichezhuthanam....pls...


onnukil enikkaswathikkaam.... allengil aliyane nattukar aawathippikkum randhilonnurappa...

വിജയലക്ഷ്മി said...

ജെ .പി :എഴുത്തിന്റെ രീതി വളരെ ഇഷ്ട്ടപ്പെട്ടു ..നര്‍മം മോന് ചേരും ..ആശംസകള്‍ !

കൊട്ടോട്ടിക്കാരന്‍... said...

പോസ്റ്റിന്റെ നീളക്കൂടുതല്‍ കണ്ടപ്പോ കുറച്ചു “ഇതു” തോന്നി, പക്ഷേ വായിച്ചു തീര്‍ന്നപ്പൊ...
പെരുത്ത് ഇഷ്ടമായി...

bilatthipattanam said...

വൈകിയാണെങ്കിലും ഏങ്ങണ്ടിയൂർ ചരിതം നല്ലചിരിക്ക് വകനൽകിയെന്റെ ഗെഡീ...

Anonymous said...

എനിക്കു വയ്യെന്റെ ജേപ്പീ..
സുമേഷു പറഞ്ഞിട്ടാണു ഞാനിതു വാ‍യിച്ചതു ..നാട്ടിലേക്കു പോകണം എന്നുള്ള വിചാരമൊന്നു മില്ല എന്നു തോന്നുന്നു!!?
ആര്‍ക്കാണു പണിതിട്ടുള്ളതെന്നു ശരിക്കും മനസ്സിലായി......പിന്നെ അവിടത്തെ എത്തിനോട്ടക്കാരെ കുറിച്ചു പറഞ്ഞതില്‍ എന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കരുതുന്നു..
സോണിക്കുപിന്നെ കബ്യൂട്ടറെന്നു പറഞ്ഞാല്‍ കുരിശുകണ്ട ചെകുത്താനെ പോലെ ആയതിനാല്‍ നീ രക്ഷപ്പെട്ടു..
പുതിയ കഥയൊന്നും വരുന്നില്ലല്ലോ‍...?
ഇനിയും എത്രയോ കഥാപാത്രങ്ങളാണവിടെ ഉള്ളതു.. തെങ്ങില്‍ കയറിയപ്പോള്‍ കാലില്‍ വന്നിരുന്ന എലിയെ പതുക്കനെ കൊയ്ത്ത കൊണ്ടു വെട്ടിയതു മാത്രം ഓര്‍മ്മയായി MI ഹൊസ്പ്പിറ്റലില്‍ കിടക്കുന്ന തെങ്ങേറ്റക്കാരന്‍ ഉണ്ണിക്രിഷ്നേട്ടനെ കുറിച്ചോ‍..ഭയ്മോന്‍ മുടിവെട്ടു പടിക്കാന്‍ പോയതോ......ഏതെങ്കിലും...

വൈകരുത്....
സനോജ്

vidyanandan said...

thakarppan

paarppidam said...

പിരിവിന്റെ സ്വന്തം നാടായ ഏങ്ങണ്ടിയൂരിൽ മറ്റൊരു ഉത്സവകാലം....ഒരു കമ്മറ്റിതന്നെൻ അഞ്ചുരസീതടിച്ച്ച്ച് പിരിവുന്നടത്തുന്ന അസുലഭകാഴച ഈ നാട്ടിൽ വന്നാൽ കാണാം.ഇതു അറിഞ്ഞിട്ട്ടാണോ എന്നറിയില്ല ഇന്നാൾ ഏഷ്യാനെറ്റിലെ സിനിമാലയിൽ ഇതുപോലെ ഒരു സംഗതി വന്നതെന്ന്ൻ....
എന്തായാലും പൂരമല്ലേ നടക്കട്ടെ.