Saturday, April 14, 2007

അമ്മിണിയാണു കണി.....

എന്നത്തെയും പോലെ ഇന്നും അമ്മിണിയെ കണികാണാന്‍ ഇടവരല്ലെ എന്നു പ്രാര്‍ത്ഥിച്ചാണ്‌ കുമാരേട്ടന്‍ കിടക്കപ്പായയില്‍ നിന്നെഴുന്നേറ്റത്‌. കാര്യമൊക്കെ ശരിയാണ്‌ അവളെന്റെ ഭാര്യയുമാണ്‌ എന്നാലും അനുഭവമാണല്ലോ ....ഗുരു...

അമ്മിണിയെ കണികണ്ടിട്ടുള്ള നാളുകളിലുണ്ടായ അവിചിത വിസ്ംമയ വിസ്‌പോടനങ്ങളെ കുറിച്ചാലോചിച്ചപ്പോള്‍ ഏതായാലും ഇന്നവളെ കണികാണണ്ട എന്നു തന്നെ തീരുമാനിച്ചു.എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുമാരേട്ടനൊരു കട്ടന്‍ ചായ ശീലമുണ്ടെങ്കിലും അതും വേണ്ടെന്നുവെച്ചു...........
അല്ലെങ്കില്‍ ദിവസം മുഴുവന്‍ വെള്ളം കുടിക്കേണ്ടി വന്നാലോ...........

അപ്പുറത്തെ വീട്ടിലെ ഭാനുവിനെ കണികണ്ടാല്‍ ആ ദിവസം മുഴുവന്‍ നല്ലതായിരിക്കുമെന്നു അനുഭവിച്ചറിഞ്ഞിട്ടുള്ള ആളാണ്‌ കുമാരേട്ടന്‍.
ഒറ്റനമ്പ്രര്‍ ലോട്ടറിയടിച്ചതും...അളിയന്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതും അമ്മിണിയുടെ തള്ളചത്തതും എല്ലാം ഭാനുവിനെ കണികണ്ട ദിവസങ്ങളില്‍ ആയിരുന്നു...

അതുകൊണ്ടുതാന്‍ എഴുന്നേറ്റവിവരം അമ്മിണിയെ അറിയിക്കാതെ...ചാണകം ചവിട്ടിയ പട്ടരുനടക്കുന്നതുപോലെ ഉപ്പുറ്റിനിലത്തമര്‍ത്താതെ പമ്മി പതുങ്ങി.......പിന്നാമ്പുറത്തുള്ള ഭാനുവിന്റെ കുടിലു മനസ്സിലും...... ഇന്നത്തെ നല്ലദിവസം സ്വപ്ന്‍വും കണ്ട്‌ അങ്ങോട്ടുനീങ്ങി.

പിന്നാംപ്പുറത്തെ വാതുക്കല്‍ നിന്നെത്തിനോക്കിയിട്ടും ഭാനുവിനെ അവളുടെ വീട്ടുവളപ്പിലൊന്നും കാണുന്നില്ല. അല്ലെങ്കിലെന്നും ഈനേരത്ത്‌ മുറ്റമടിച്ചുനില്‍ക്കുന്നതു കാണാറുള്ളതാണല്ലോ.....ഇനി നേരത്തേ മുറ്റമടിച്ചു കാണുമോ.... മുറ്റമടി കഴിഞ്ഞാല്‍ പിന്നെ ഇവിടത്തെ കിണറ്റിലേക്കു വെള്ളം കോരാന്‍ വരേണ്ടതല്ലേ.....?....ഊംംംം...മുറ്റമടികഴിഞ്ഞതേതായാലും നന്നായി.ചൂലു പിടിച്ചു കാണുന്നതിലും നല്ലത്‌ ഭാനുവിനെ നിറകുടവുമായി കാണുന്നതാ............

ഏതായാലും ഇവിടെനിന്നാല്‍ ശരിക്കങ്ങോട്ടു കാണാന്‍ പറ്റില്ല ഭാനുവിന്റെ വീട്ടിലെ വിറകുപുര എല്ലാത്തിനും തടസമായി ഇടയില്‍ നില്‍ക്കുകയല്ലേ....കുമാരേട്ടന്‍ വാതുക്കല്‍ നിന്നുകൊണ്ടുതന്നെ ഇടത്തോട്ടും വലത്തോട്ടും നോക്കി അമ്മിണിയവിടെയില്ല എന്നുറപ്പുവരുത്തി.അവളുടെ നിഴലെങ്ങാന്‍ കണ്ടാല്‍ കണ്ണടക്കാന്‍ കണ്ണിനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.........

അവളിവിടെയില്ല തീര്‍ച്ച......അടുക്കളയില്‍ പണിത്തിരക്കിലാകും....നന്നായി....................

ഇനി ഭാനുവിനെ എങ്ങനെയൊന്നു കാണുമെന്നു കരുതിയിരിക്കുമ്പോഴാണ്‌ ഇന്നലെ മേസ്‌റി മുത്തുഅണ്ണന്‍ പറഞ്ഞതോര്‍ത്തത്‌."പെണ്ണുങ്ങളു പണിക്കു കുറവാണെന്നും ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോ എന്നും."

ഭാനുവാണെങ്കില്‍ ഇപ്പോ പണിയൊന്നുമില്ലാതിരിക്കുകയാണ്‌.പണിക്കു വന്നാല്‍ പിന്നെ കാലത്തുമാത്രമാക്കണ്ട.....എപ്പോഴും കണ്ടു കൊണ്ടിരിക്കാമല്ലോ..................

ആദ്യമായി മേസ്‌റി മുത്തുഅണ്ണനോടു കടപ്പാടു തോന്നിയ നിമിഷങ്ങള്‍. കുമാരന്‍ ഇച്ചിച്ഛതും മുത്തുകല്‍പ്പിച്ചതും ഭാനു എന്നൊക്കെ പറയില്ലെ...ഏതായാലും അണ്ണനെ ഇന്നു മാതാഷാപ്പില്‍ കയറ്റി ഒന്ന് സല്‍ക്കരിക്കണം...

കുമാരേട്ടന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല............കൃഷ്‌നോപദേശം കേട്ടമ്പെടുത്ത അര്‍ജ്ജുനനെപ്പോലെ........അല്ലെങ്കില്‍.......സമരമാണന്നറിഞ്ഞു സ്കൂളിലേക്കു പോകുന്ന തന്റെ സന്തതിയെപ്പോലെ.....
അമ്മിണി അവിടെയെങ്ങാനുമുണ്ടോ എന്നു തിരിഞ്ഞു നോക്കി കൊണ്ട്‌ ഭാനുവിന്റെ വീട്ടിലേക്കുനടന്നു................
അതികമൊന്നും നടക്കാനില്ല. പിന്നാമ്പുറത്തെ മുള്ളുവേലി തുറന്നാല്‍ ഭാനുവിന്റെ വീടായി......അവിടെപ്പിന്നെ വേറെ ആരെയും കണികാണും എന്നുള്ള പേടിയും വേണ്ട. ആകെയുള്ള തള്ളയാണെങ്കില്‍ കിടപ്പിലാണ്‌. ഭാനുവിനെ കല്യാണം കഴിച്ചു എന്നു പറയപ്പെടുന്നയാള്‍ തിരിഞ്ഞുനോക്കിയിട്ട്‌ നാളേറെയായി........ അയ്യാള്‍ നോക്കിയില്ലേലും നാട്ടിന്‍പുറത്തെ കിളവന്മാര്‍ പൊന്നുപോലെയാ അവളെ നോക്കുന്നത്‌....

ഭാനുവിന്റെ കാര്യം വരുമ്പോള്‍ ശമ്പളവര്‍ദ്ധനവു ചര്‍ച്ചചെയ്യുന്ന നിയമസഭ പോലെ അഭിപ്രായവെത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടാകും....നേരേകണ്ടാല്‍ പാമ്പും കീരിയും പോലെയിരിക്കുന്ന ചെത്തുകാരന്‍ രാജപ്പനും കിളക്കാന്‍ വരുന്ന ശങ്കുരുവും നയാപൈസവാങ്ങാതെ ഒന്നിച്ചാണ്‌ ഭാനുവിന്റെ വീട്ടിലെ വൈക്കോല്‍ ഉണക്കിയതും തുറുവിട്ടതും...

കുമാരേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നുണ്ട്‌. ഭാനു അകത്തുതന്നെയുണ്ടാകും....

ഭാനൂ.........ഭാനൂൂൂൂൂൂൂൂ...........(കുമാരേട്ടന്‍ പതിയെ വിളിച്ചു)

ഇപ്പുറത്തില്ല എന്നു തോന്നുന്നു.......ഏതായാലും ഒരു നല്ല കാര്യത്തിനല്ലേ....പിന്നാമ്പുറത്തുപോയി നോക്കാം...........വീടിനും വിറകുപുരക്കും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ കുമാരേട്ടന്‍ പിന്നമ്പുറത്തേക്കു കുനിഞ്ഞു കടന്നു...........

പകുതിയേ.....നടക്കേണ്ടിവന്നുള്ളൂ.........മുമ്പിലതാാാാാാ.....അമ്മിണി..........

അ. അ. അ. അമ്മിണിയെന്താ.........ഇവിടേ..............(ശകലം പതറിയാണെങ്കിലും....അതുപുറത്തു കാണിക്കാതെ കുമാരേട്ടന്‍ ചോദിച്ചു.......)

അമ്മിണി: അതുതന്നെയാാ....എനിക്കും ചോദിക്കാനുള്ളത്‌.....കിടക്കപായില്‍നിന്നു ഒളിച്ചും പതുങ്ങിയും ഇങ്ങോട്ടുവരുന്നതു കണ്ടിട്ടാ.....അപ്പുറത്തുക്കൂടെ ഞാന്‍ ഇവിടെ വന്നുനിന്നത്‌...നാണമില്ലേ....മനുഷ്യാാാ....ഇങ്ങനെ നടക്കാാന്‍.......
ഇത്രയും പറഞ്ഞ്‌ കുമാരേട്ടനെ വിറകുപുരയുടെ ഓരത്തേക്കു തട്ടിമാറ്റി ചേറ്റുവ നേര്‍ച്ചക്കിടഞ്ഞ കൊമ്പന്‍ പോകുന്നതുപോലെ അമ്മിണി നടന്നു നീങ്ങി............പോകുന്ന വഴിക്ക്‌ ചില പൊട്ടലോടും ചീറ്റലോടും കൂടിയ ശബ്ദ്‌ങ്ങള്‍ പുറപ്പെടുവിക്കാനും അമ്മിണി മറന്നില്ല......

ഈശ്വരാാാാ......ഇവളെ കണ്ടപ്പോഴേക്കും കലികാലം തുടങ്ങിയല്ലോ...........(കുമാരേട്ടന്‍ തലയില്‍ കൈവച്ചു പോയി.)...........................എന്നാലും എനിക്കു പറയാനുള്ളതെങ്കിലും അവള്‍ക്കു കേള്‍ക്കാമായിരുന്നു...ഇനി ഭാനുവിനെ പണിക്കുവിളിക്കാനാണെന്നു കൂടി അറിഞ്ഞാല്‍ എന്റെ പണി തീര്‍ന്നതുതന്നെ......

ഈശ്വരാാാാാ........എന്തിനെന്നെമാത്രം ഇങ്ങനെ പരീക്ഷിക്കുന്നു..........

ഭാനു ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു........അറിയിക്കേണ്ട.......

ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ പാപ്പാന്‍ പിന്നാലെ കൂടുന്നതുപോലെ കുമാരേട്ടന്‍ അമ്മിണിയുടെ പിറകേ കൂടി...............
കാര്യമെന്തൊക്കെയായാലും പറഞ്ഞാല്‍ കേള്‍ക്കുന്ന കൂട്ടത്തിലാണമ്മിണി.പക്ഷെ ഇത്തവണ അമ്മിണിയുടെ കാലുവരെ പിടിക്കേണ്ടി വന്നു കുമാരേട്ടന്‌. അവസാനം ഇനിയിങ്ങനെയൊന്നും ഉണ്ടാകില്ലയെന്നു മണ്ടക്കാട്ടുഭഗവതിക്കു തലയില്‍ തൊട്ടു സത്യം ചെയ്ത്‌ ഒരുവിധം സമാധാന കരാറിലെത്തി................നടുമുറിയിലെത്തി സമയം നോക്കി.......അമ്മേ........എട്ടുമണി കഴിഞ്ഞിരിക്കുന്നു.ഇന്നു പണിചെയ്യുന്നിടത്ത്‌ അവസാന ദിവസമാണ്‌. നാളെയാവീട്ടില്‍ പാര്‍ക്കലായതുകൊണ്ട്‌ ഇന്നുതന്നെ ടയില്‍സ്സിട്ടു തീര്‍ക്കാനുള്ളതാണ്‌.....

പെട്ടന്നു തന്നെ പണിക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കുളിച്ചു റെഡിയായി സ്വാമി ഫോട്ടോയുടെ മുമ്പില്‍ നിന്നു കണ്ണടച്ചു പ്രാര്‍ത്ഥിച്ചു................

കണ്ണടച്ചപ്പോള്‍ അമ്മിണിയുടെ മുഖം.............പിന്നെയും തുറന്നടച്ചു....അപ്പോഴും...അമ്മിണിയുടെ മുഖം തന്നെ തെളിയുന്നു........

ഈശ്വരാാാ......ഇതെന്തോ.....ആപത്തിലേക്കാണല്ലോ ഇന്നത്തെ യാത്ര...ഇത്രയും മനോവിഷമം പണിക്കു പോകുമ്പോള്‍ ഇതുവരെയുണ്ടായിട്ടില്ല. എന്തോ ആപത്തുസബ്ബവിക്കാന്‍ പോകുന്നതുപോലെ............

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മിണിയേയും, ചുവരില്‍ മാലയിട്ടു ചരിഞ്ഞിരുന്നു ചിരിക്കുന്ന അഛനേയും ദയനീയമായൊന്നു നോക്കി......

നടക്കുന്ന വഴിയില്‍ വേലിയിലൊന്നും പാമ്പിനെ കാണല്ലെ എന്നു പ്രാര്‍ത്ഥിച്ചു...അമ്മിണിയെ ആണല്ലോ കണികണ്ടിട്ടുള്ളതു ഇടുത്തു തോളത്തുവക്കാന്‍ തോന്നിയാലോ............വരിയില്‍ നിന്നു ബസ്സില്‍ കയറി....സ്ത്രീകളുടെ സീറ്റല്ല എന്നുറപ്പുവരുത്തിയിരുന്നു. ഉച്ചയൂണു സമയത്ത്‌ ആരും ഇലയില്‍ ചവിട്ടാതെ പ്രത്യേകം ശ്രദ്ദിച്ചു.അമ്മിണിയല്ലെ കണി ആരെങ്കിലും ഇലയില്‍ ചവിട്ടി വഴക്കിനുവന്നാലോ........

ഏതായാലും വിചാരിച്ചപോലെയൊന്നും സംഭവിച്ചില്ല. പണിയാണെങ്കില്‍ നേരത്തേ കഴിഞ്ഞു. മുത്തുഅണ്ണന്‍ വന്നു കൂലിയും തന്നു. എന്നും തരാറുള്ളതില്‍ ഇരുപത്തഞ്ജുരൂപ കൂടുതല്‍.....
പോകാന്‍ നേരം മുത്തുഅണ്ണന്‍ പറഞ്ഞു.............

നാളെ മുതല്‍ വാടാനപ്പള്ളിയിലാ പണി. ഞാന്‍ വരാന്‍ കുറച്ചു വൈകും. നിങ്ങള്‍ നേരെ അങ്ങോട്ടു പൊയ്ക്കോ....ആ വീട്ടിലെ ഫോണ്‍ നമ്പര്‍ തരാം .....വാടാനപ്പള്ളിയിലെത്തിയിട്ടവര്‍ക്കുവിളിച്ചാല്‍ മതി വഴിപറഞ്ഞു തരും.

മുത്തുഅണ്ണന്‍ കീശയില്‍ നിന്നൊരു പെയ്പ്പ്‌റെടുത്ത്‌ കുമാരേട്ടന്റെ ചെവിടുന്മേല്‍ ഇരിക്കുന്ന പെന്‍സ്സിലു വാങ്ങി നമ്പര്‍ കുറിച്ചു കൊടുത്തു......സന്തോഷത്തോടെ അവര്‍ പിരിഞ്ഞു........

ലിമിറ്റഡ്‌ സ്റ്റോപ്പു കിട്ടിയതു കാരണം കുമാരേട്ടന്‍ നേരത്തേ വീട്ടിലെത്തി........ഇപ്പോള്‍ മനസ്സിലെന്തോ സന്തോഷം പോലെ. ഇനി വിസ്ത്‌രിച്ചൊന്നു കുളിച്ചാല്‍ എല്ലാം ശരിയായി.

കുളിക്കുന്നതിനിടയില്‍ താന്‍ അമ്മിണിയെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളോട്‌ കുമാരേട്ടന്‌ പുഛം തോന്നി..ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കില്‍ കാലത്തെ സംഭവം ഒഴിവാക്കാമായിരുന്നു.................സാരമില്ല....എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.............
നാടോടിക്കാറ്റില്‍ എത്ര കഴിഞ്ഞാണ്‌ വിജയനും ദാസനും അത്‌ മനസ്സിലാക്കിയത്‌.........

കുളികഴിഞ്ഞ്‌ മൂളിപ്പാട്ടും പാടി വാതുക്കലെത്തിയപ്പോഴാണ്‌ വാതുക്കല്‍ കോപത്തോടെ നില്‍ക്കുന്ന അമ്മിണിയുടെ മുഖം ചിമ്മിണി വെട്ടത്തില്‍ കണ്ടത്‌.

ഇവള്‍ കാലത്തെ കാര്യം ഇതുവരെ മറന്നില്ലേ............?

കുമാരേട്ടന്‍ ചൂളം വിളി കുറച്ചുകൂടി ഉച്ചത്തിലാക്കി ഒരാട്ടത്തോടെ അമ്മിണിയുടെ അടുത്തെത്തി...

അമ്മിണി : നില്‍ക്കവിടെ.......ഇനിരണ്ടിലൊന്നറിഞ്ഞിട്ടേ....നിങ്ങടെ ഒപ്പം കഴിയൂ.......ആരാണവള്‍ എനിക്കതറിഞ്ഞേ പറ്റൂ.............

കുമാരേട്ടന്‍ : അമ്മിണീ..........നീ ആരെക്കുറിച്ചാണീ....പറയുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല.

അമ്മിണി : നിങ്ങടെ മറ്റവളെക്കുറിച്ചു തന്നെ.......രണ്ടാഴ്ച്‌യായില്ലെ അങ്ങോട്ടു പോയിട്ട്‌.......അവളവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണെന്ന്....പൊക്കൂടേ അങ്ങോട്ട്‌..ദൈവമേ..നീ ഇന്നെങ്കിലും എനിക്കു സത്യം കാട്ടിതന്നല്ലോ......ഇങ്ങനത്തെ ഒരു ഭര്‍ത്താവിനെയാണല്ലോ എനിക്കു കിട്ടിയത്‌..........(അമ്മിണിയുടെ കരച്ചിലിന്റെ വേഗതയും ഒച്ചയും കൂടിക്കൂടി വന്നു)

കുമാരേട്ടന്‍ : അമ്മിണീീ....ഒന്നു പതുക്കെ.....ആള്‍ക്കാരു കേള്‍ക്കും...നീ കാര്യമെന്തെന്നു പറയ്‌....

അമ്മിണി : ഇനി പറയാനെന്തിരിക്കുന്നു...ദേ...നിങ്ങള്‍ക്കവളെഴുതിയ കത്ത്‌.....അമ്മിണിയതുറക്കെ വായിച്ചു...............എന്റെ പ്രാണേശ്വരാാാാ..........രണ്ടഴ്ച്‌യായല്ലോ ഈവഴിയൊക്കെ ഒന്നു വന്നിട്ട്‌. ചേട്ടന്‍ സിമെന്റുകൂട്ടിത്തരാന്‍ എന്നെ ഇന്നു വിളിക്കും നാളെവിളിക്കും എന്ന് കരുതി ഇരിക്കുകയാണ്‌ ഞാന്‍.... ചേട്ടന്റെ വരവ്‌ ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്‌. കഴിഞ്ഞ ഞായറാഴ്ച്‌ ചേട്ടനിഷ്ട്‌മുള്ള ഇടിയപ്പമുണ്ടാക്കി ഞാന്‍ കാത്തിരുന്നു...ഈ എഴുത്തുകിട്ടിയതിന്റെ അടുത്ത ഞായറാഴ്ച്‌ എന്തായാലും വരണം. ഞാന്‍ കാത്തിരിക്കും..

കുമാരേട്ടന്‍ ആ കത്തു അമ്മിണിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കി.അതാ പിന്‍ഭാഗത്ത്‌ നാളെ പണിക്കു പോകേണ്ടയിടത്തെ നമ്പര്‍...........

...........ഈശ്വരാാാാാാ..........മുത്തുഅണ്ണന്‍ തന്ന പെയ്പ്പ്‌റല്ലെ ഇത്‌. ഇതില്‍ ഇങ്ങനെ ഒരു ചതിയുണ്ടായിരുന്നോ.................................

അല്ലെങ്കിലും മുത്തുഅണ്ണനെ പറഞ്ഞിട്ടെന്തു കാര്യം ഇവളെയല്ലെ ഇന്നു കണികണ്ടത്‌.............


-ശുഭം-

7 comments:

paarppidam said...

കഥ തകര്‍ത്തുമാഷെ...അമ്മിണിയുടേയും ഭാനുവിന്റേയും പ്രായം കൂടെ ചെര്‍ത്താല്‍ കൊള്ളാം.പേരില്‍ നിന്നും ശരീരഘടന ഏകദേശം ഊഹിച്ചു. ഇന്നത്തെ പോലെ നൂല്‍പരുവം പെണ്ണുങ്ങള്‍ അല്ല എന്ന് കരുതുന്നു.

ഏങ്ങണ്ടിയൂരിലെ കള്ളൂകുടിയന്മാരെകുറിച്ചും വേലിചാടുന്ന പയ്യന്മാരെകുറിച്ചും ഒക്കെ പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു.

അവിടെ ഞാന്‍ പരിചയമുള്ള ഒരു തങ്കയുണ്ട്‌. എന്റെ സുഹൃത്തിന്റെ ലൈന്‍ ആണ്‌.അവന്‍ അവിടെ വാര്‍ക്കപ്പണിക്ക്‌ പോയപ്പോ പരിചയപ്പെടുകയും പിന്നീട്‌ അവരുടെ രണ്ടുമക്കളെസഹിതം ദത്തെടുക്കുകയും ചെയ്തേന്ന് ചില പാരമൊഴികള്‍ കേട്ടു.


താങ്കള്‍ ഒന്ന് അന്വേഷിച്ച്‌ ഇതില്‍കൂടെ എഴുതുമോ?ബാച്ചിലറാണെങ്കില്‍ കുഴപ്പമില്ല.ഇല്ലെല്‍ പെണ്ണും മക്കളും വഴിയാധാരമാകും.

Unknown said...

Kollam nannayittundu...ithiri valinhillennoru samsayam..Keep writing.

Visala Manaskan said...

എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍. ട്ടാ.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കൊടകര വിശാലേട്ടോ,

ആ പാര്‍പ്പിടാം കുന്ത്രാണ്ടോ എഴുതുന്ന ചുള്ളന്റെ സഹായം കൊണ്ടാ ഈ ബ്ലോഗ്ഗ്‌ പരിപാടി മനസ്സിലാക്കിയത്‌.പുള്ളിയുടെ രമണീടെ കത്താണീ കഥ.... അന്തിക്കാട്ടെ കുട്ടംകുളം ഷാപ്പില്‍ കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് മോന്തുന്നതിനിടയില്‍ ചുള്ളന്‍ പറഞ്ഞതു കയ്യോടെ മനസ്സില്‍ കുറിച്ചു,പിന്നീട്‌ കലുങ്കിനടിയില്‍ ഇരുന്ന് ഞാന്‍ പോസ്റ്റാക്കി.....

ചുള്ളന്‍ താങ്കളുമായി പരിചയം ഉണ്ടെന്നൊക്കെ തട്ടിവിട്ടു വല്ല നേരും ഉണ്ടോ?

സുശീലന്‍ said...

തകര്‍ത്ത് ണ്ട്രാ..

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

paarppidam said...

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.
പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.

വിശദമായി www.paarppidam.blogspot.com